Post Category
ഓസോൺ ദിനാചരണം; പരിപാടികൾ നടത്താൻ അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പരിപാടികൾ നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.റ്റി.ഐ.കൾ, പോളിടെക്‌നിക്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, രജിസ്റ്റേർഡ് എൻ.ജി.ഒകൾ എന്നിവർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ വർഷത്തെ ഓസോൺ ദിനാചരണം, യു.എൻ ഫോക്കൽ തീമിനെ ആസ്പദമാക്കിയാണ് കാര്യപരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. അപേക്ഷാഫോറം, നിർദേശങ്ങൾ, മറ്റ് വിശദാംശങ്ങൾ www.kscste.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26.
പി.എൻ.എക്സ്.2192/19
date
- Log in to post comments