Skip to main content

സീനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരള ടീമിന് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും  അഭിനന്ദനം

ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ സ്‌കൂള്‍  സീനിയര്‍ അത് ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഈ നേട്ടത്തിന് പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഇരുപതാം തവണയും ഓവറോള്‍ കിരീടം കരസ്ഥമാക്കി, കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പ്രതിഭകളെ  വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായി പുതുതായി ലഭ്യമായിട്ടുള്ള സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി കായിക രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പി.എന്‍.എക്‌സ്.5476/17

date