Skip to main content

വായനാ പക്ഷാചരണം: ക്വിസ് മത്സരം നടത്തി

വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ക്വിസ് മത്സരം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ 110 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു.

പാമ്പാടി  ക്രോസ് റോഡ്സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ ആഷിഷ് വി അനില്‍ ഒന്നാം സ്ഥാനം നേടി.  ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്  സ്കൂളിലെ വി. സമീരയ്ക്കാണ് രണ്ടാം സ്ഥാനം. പ്രൊഫ: ബിച്ചു എസ് നായര്‍ മത്സരം നയിച്ചു. സമ്മാനങ്ങള്‍ നാളെ(ജൂലൈ8) ആര്‍പ്പൂക്കര സെന്‍റ് ഫിലോമിനാസ് ഹൈസ്കൂളില്‍ നടക്കുന്ന വായനാ പക്ഷാചരണത്തിന്‍റെ ജില്ലാതല സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. വിജയികള്‍ സംസ്ഥാന തല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.

date