Post Category
കെട്ടിട നിര്‍മ്മാണ അപേക്ഷ-അദാലത്ത്
പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് എന്‍.ഒ.സി റഗുലറൈസേഷന്‍ നമ്പറിങ് അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കുന്നതിനായി ജൂലൈ 10 ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ അദാലത്ത് പഞ്ചായത്തില്‍ നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് തീര്‍പ്പ് ലഭിക്കാത്ത അപേക്ഷകര്‍ രേഖകള്‍ സഹിതം പങ്കെടുക്കണം.
വേങ്ങര ഗ്രാമ പഞ്ചായത്തില്‍ ജൂലൈ ഒമ്പതിന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് / നമ്പറിംഗ് സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് നടത്തുന്നു. അപാകതകള്‍ കാരണം ഫയല്‍ തിരിച്ചയച്ചവര്‍, ഫീസ് അടവാക്കുന്നതിന് അറിയിപ്പ് നല്‍കിയവര്‍ തുടങ്ങി അപേക്ഷിച്ച് സേവനം ലഭിക്കാത്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments