എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് മുളിയാറില്‍ നാളെ
2017 ഏപ്രില്‍ എട്ടിന് മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്ലിപ്പ് ലഭിച്ചിട്ടും ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് മാത്രമായി നാളെ (ജൂലൈ 10) ബോവിക്കാനം ബിഎആര്‍എച്ച്എസ് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ക്കുള്ള സ്ലിപ്പുകള്‍ മുന്‍കൂട്ടി അതത് ആരോഗ്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. സ്ലിപ്പ് ലഭിച്ചവര്‍ മാത്രമേ ക്യാമ്പില്‍ എത്തേണ്ടതുള്ളൂ. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പില്‍ 10 സ്‌പെഷ്യാലിറ്റികളിലായാണ് രോഗികളെ പരിശോധിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള സ്ലിപ്പ് ലഭിച്ചവര്‍ അവര്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട സ്‌പെഷ്യാലിറ്റി കൗണ്ടറില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് സ്‌പെഷ്യാലിറ്റ് ഒ പിയില്‍ പരിശോധനയ്ക്ക് വിധേയമാകുകയും വേണം.
- Log in to post comments