Post Category
കൗ സര്‍ക്യൂട്ടില്‍ കാസര്‍കോട് കുള്ളന്‍ പശുക്കളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും: കളക്ടര്‍
നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൗ സര്‍ക്യൂട്ടില്‍ കാസര്‍കോട് കുള്ളന്‍ പശുക്കളെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്തിനെ കേന്ദ്രീകരിച്ചായിരിക്കും സര്‍ക്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ബേള നാടന്‍ പശു സംരക്ഷണ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ തന്നെ കുമ്പളയില്‍ ആണ് ഏറ്റവും കൂടുതല്‍ കാസര്‍കോട് കുള്ളന്‍ പശുക്കള്‍ ഉള്ളത്. ശരാശരി 90 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കാസര്‍കോട് കുള്ളന്‍ ജില്ലയുടെ തനത് കന്നുകാലി ഇനമാണ്.
date
- Log in to post comments