Skip to main content

ജലവിനിയോഗ നയം ഒരു മാസത്തിനകം  പ്രഖ്യാപിക്കും: കളക്ടര്‍

 കാസര്‍കോട് ജില്ലയ്ക്കു വേണ്ടി തയ്യാറാക്കിയ ജലവിനിയോഗ നയം ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാ വികസന സമിതി ഇതിനകം ചര്‍ച്ച ചെയ്ത ജലനയം ജില്ലയിലെ വിവിധ ജനപ്രതിനിധികളുടെ കൂടി അഭിപ്രായം അറിയിക്കുന്നതിനായി അയച്ചുകൊടുത്തിട്ടുണ്ട്. ജനപ്രതിനിധികളുടെ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്ന ജലനയത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ആസൂത്രണ രേഖ മൂന്നു മാസത്തിനകം തയ്യാറാക്കുമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലയില്‍ ഭൂജലചൂഷണം തടയുന്നതിനും ജലസംരക്ഷണത്തിനുമുള്ള രൂപരേഖയും തയ്യാറാക്കും.

date