Skip to main content

ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ് വിതരണം

ആയുഷ്മാന്‍ ഭാരത്-കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്‍ഡ് വിതരണം താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഇന്ന്(ജൂലൈ 9) മുതല്‍ നടക്കും.
 ഇന്നു മുതല്‍ 11 വരെ ബളാല്‍ പഞ്ചായത്തിലെ മാലോം സാംസ്‌കാരിക നിലയത്തിലും 10 മുതല്‍ 12 വരെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഹാളിലും,  ഇന്നും നാളെയും ചെമ്മനാട് പഞ്ചായത്ത് ഹാളിലും, ഇന്നു മുതല്‍ 11 വരെ വോര്‍ക്കാടി പഞ്ചായത്ത് ഹാളിലും അജാനൂര്‍ സി.ഡി.എസ് ഹാളിലും, 10, 11 തീയതികളില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സി.ഡി.എസ് ഹാളിലും, ഇന്നു മുതല്‍ 14 വരെ കാഞ്ഞങ്ങാട്, കാസര്‍കോട് മുന്‍സിപ്പാലിറ്റികളിലെ എ സി കണ്ണന്‍നായര്‍ പാര്‍ക്ക് വായനശാല ഹാള്‍ പുതിയകോട്ടയിലും, വനിതാഭവന്‍ കുടുംബശ്രീ ഹാളിലും 9, 10 തീയതികളില്‍ നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ നീലേശ്വരം സി.ഡി.എസ് ഹാളിലും രാവിലെ 10 മുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, 2019 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്/പ്രധാനമന്ത്രിയുടെ കത്ത് എന്നിവ സഹിതം നേരിട്ട് കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ എം.സതീശന്‍ അറിയിച്ചു. 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995606033.

date