Post Category
വസന്തോത്സവം; ടിക്കറ്റുകള്‍ ഓണ്‍ലൈനിലും കൗണ്ടറിലും
വസന്തോത്സവം കാണുന്നതിനുള്ള ടിക്കറ്റുകള്‍ കൗണ്ടറുകളിലും തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയും ഓണ്‍ലൈനായും ലഭിക്കും. അഞ്ച് വയസുവരെ പ്രവേശനം സൗജന്യമാണ്. അഞ്ച് മുതല്‍ 12 വയസുവരെ 15 രൂപയും 12 വയസിനു മുകളില്‍ 40 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.
അച്ഛന്, അമ്മ എന്നിവര്‍ക്കൊപ്പം അഞ്ചിനും 12 നും ഇടക്ക് പ്രായമുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് മൊത്തം ടിക്കറ്റിനായി 100 രൂപ നല്കിയാല് മാതിയാകും. ചുരുങ്ങിയത് 50 വിദ്യാര്‍ഥികളുള്ള സ്കൂള്‍ സംഘങ്ങള്‍ ഒരു കുട്ടിക്ക് 10 രൂപ നിരക്കില്‍ 500 രൂപയാണ് നല്‍കേണ്ടത്. ഒപ്പമുള്ള സ്കൂള്‍ ജീവനക്കാരായ അഞ്ച് പേര്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും.
date
- Log in to post comments