Skip to main content

ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ ആവശ്യമുണ്ട്

 

    മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി, ചെമ്മണ്ണൂര്‍ വില്ലേജ് ശ്രീ മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ ആവശ്യമുണ്ട്. അട്ടപ്പാടിയിലെ (1) ഒസത്തിയൂര്‍ (ഇരുളര്‍) (2) കൊല്ലംകടവ് (ഇരുളര്‍) (3) പൊട്ടിക്കല്ല് (മുഡുഗര്‍) (4) അബ്ബന്നൂര്‍ (മുഡുഗര്‍) എന്നീ ഊരുകളിലെ ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുളളവരെ പരിഗണിക്കും. താത്പ്പര്യമുളളവര്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലും പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ ഓഫീസിലും ലഭിക്കും.

date