Skip to main content
 പ്ലാന്‍ സ്‌പെയ്‌സ് എന്ന സോഫ്റ്റ് വെയര്‍ സംവിധാനമുപയോഗിച്ചുളള സംസ്ഥാനത്ത് ആദ്യത്തെ എംഎല്‍എ ഫണ്ട് അവലോകനം ഉദുമ നിയോജക മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍എ             ഉദ്ഘാടനം ചെയ്യുന്നു.

എംഎല്‍എ ഫണ്ട് അവലോകനം ഓണ്‍ലൈനില്‍- സംസ്ഥാനതലത്തില്‍ ആദ്യ അവലോകനം നടന്നത് ഉദുമയില്‍

സംസ്ഥാനത്ത് എംഎല്‍എ മാരുടെ പ്രത്യേക ആസ്തിവികസന ഫണ്ടുപയോഗിച്ച നടത്തുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. പ്ലാന്‍ സ്‌പെയ്‌സ്  സോഫ്റ്റ് വെയര്‍ സംവിധാനമുപയോഗിച്ചാണ് പുരോഗതിയുടെ മേല്‍നോട്ടം നടത്തുന്നത്. സംസ്ഥാനത്ത് ് ആദ്യമായി പ്ലാന്‍ സ്‌പെയ്‌സ് ഉപയോഗിച്ചുളള എംഎല്‍എ ഫണ്ട് അവലോകനം ഉദുമ നിയോജക മണ്ഡലത്തില്‍ നടന്നു.  ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ഓണ്‍ലൈന്‍ അവലോകനം കെ കുഞ്ഞിരാമന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.  
     ഉദുമ നിയോജകമണ്ഡലപരിധിയില്‍ നടപ്പുസാമ്പത്തിക വര്‍ഷം അനുവദിച്ച പദ്ധതികളും സ്പില്‍ ഓവര്‍ പ്രവര്‍ത്തികളും അവലോകനം ചെയ്തു. ജില്ലാവികസന സമിതിയില്‍ വാര്‍ഷിക പദ്ധതി അവലോകനം നടത്തുന്നത് പ്ലാന്‍ സ്‌പെയ്‌സ് ഉപയോഗിച്ചാണ്. ഇതേ സോഫ്റ്റ് വെയറിലാണ് എംഎല്‍എ ഫണ്ട് വിനിയോഗത്തിന്റെ  പുതിയ മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുളളത്. ജില്ലയില്‍ ഗ്രാമവികസന വകുപ്പിനാണ് എംഎല്‍എ ഫണ്ടിന്റെ മേല്‍നോട്ടം. യേ#ാഗത്തില്‍ അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍)  പി എം രാജീവ്, ഫിനാന്‍സ് ഓഫീസര്‍ കെ  സതീശന്‍, വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി. എക്‌സി. എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
 

date