Skip to main content

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ്‌

  കേരളസ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കും 2018-19 അധ്യയന വര്‍ഷത്തേക്കുളള  ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ്  ജനുവരി നാലു മുതല്‍ ഫെബ്രുവരി 10 വരെ നടത്തും. കാസര്‍കോട് ജില്ലയില്‍ ജനുവരി  നാലിന്  പെരിയ ജവഹര്‍ നവോദയ വിദ്യാലയ ഗ്രൗണ്ടില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ ഖോ എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  എല്ലാ ജില്ലയിലും സെലക്ഷന്‍ നടത്തും. 
    സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, റസ്ലിംഗ്, തയ്ഖ്വാണ്‍ഡോ, ആര്‍ച്ചറി, സൈക്‌ളിംഗ്, നെറ്റ്‌ബോള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് (കോളേജ് മാത്രം), സോഫ്റ്റ്‌ബോള്‍, ഹോക്കി, കനോയിംഗ് ആന്റ് കയാക്കിംഗ്, റോവിംഗ് മുതലായ ഇനങ്ങള്‍ക്ക്  സോണല്‍ സെലക്ഷന്‍ നടത്തും.  ഫെബ്രുവരി  ഒന്നിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുട്ടികള്‍ക്ക് കണ്ണൂരാണ് സെലക്ഷന്‍ നടത്തുക.
    ഇപ്പോള്‍ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കായികതാരങ്ങള്‍ക്ക സ്‌കൂള്‍ ഹോസ്റ്റല്‍ പ്രവേശനത്തിന് സെലക്ഷനില്‍ പങ്കെടുക്കാം. സംസ്ഥാനമത്സരങ്ങളില്‍ ഒനനും രണ്ടും മൂനനും സ്ഥാനം നേടിയവര്‍ക്കും  ദേശീയമത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ദേശീയ മത്സരങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍ സ്‌കൂള്‍ വിഭാഗങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക്  ഏഴ്, എട്ട് ആമ്പത് ക്ലാസുകളില്‍ നേരിട്ട അഡ്മിഷന്‍ നല്‍കും. ഉയരത്തിന്  വെയിറ്റേജ്  മാര്‍ക്കുണ്ടാകും. പ്ലസ് വണ്‍, കോളേജ് , സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ദേശീയ മത്സരത്തില്‍  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. സെലക്ഷന്‍ സെന്ററില്‍ രാവിലെ  8.30 ന് തന്നെ സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം നേടിയതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
 

date