കെപ്‌കോ പൗൾട്രി ഫാം ഉപകരണങ്ങളുടെ വിൽപന കേന്ദ്രം ആരംഭിക്കുന്നു
സംസ്ഥാനത്തെ പൗൾട്രി കർഷകർക്ക് മിതമായ നിരക്കിൽ ഫാം ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് കെപ്‌കോ വിൽപന കേന്ദ്രം തുടങ്ങുന്നു. തിരുവനന്തപുരം പേട്ടയിലെ കെപ്‌കോ റെസ്‌റ്റോറന്റിനും ന്യായവില മെഡിക്കൽ സ്‌റ്റോറിനും സമീപത്താണ് ആരംഭിക്കുന്നത്. കൂടുകൾ, വളം, മറ്റു ഉപകരണങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭിക്കും. ഈ മാസം 23 ന് കേന്ദ്രം പ്രവർത്തനം തുടങ്ങും.
കോഴിവളർത്തൽ, മുട്ടയുത്പാദനം എന്നിവയിൽ കെപ്‌കോ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ആഭ്യന്തരമുട്ടയുത്പാദനത്തിൽ 7.6 കോടിയുടെ വർദ്ധനവ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നേടിയെടുക്കാൻ കോർപറേഷന് കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 63 കേന്ദ്രങ്ങളിൽ കെപ്‌കോ ചിക്കൻ ലഭിക്കുന്നുണ്ട്. ഇതിനു പുറമെ കെപ്‌കോ ഫാമിലി റെസ്‌റ്റോറന്റ്, പൗൾട്രി ഇൻഫർമേഷൻ സെന്റർ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പൗൾട്രി തീറ്റ നിർമാണ കേന്ദ്രങ്ങൾ, പൗൾട്രി മരുന്നുകളുടെ ന്യായവില കേന്ദ്രങ്ങൾ എന്നിവയെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കോഴി കർഷകർക്ക് പുറമെ കുടുംബശ്രീയുമായി സഹകരിച്ചും കോഴി വളർത്തൽ നടത്തുന്നു.
പി.എൻ.എക്സ്.2448/19
- Log in to post comments