Skip to main content

റെജിമോന്‍റെ കൃഷിയിടം വീണ്ടും സമൃദ്ധിയില്‍

കുലച്ച് മൂപ്പെത്താത്ത 1500 വാഴകളും പച്ചക്കറികളുമാണ് കുമരകം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ റെജിമോന്‍ പാട്ടത്തിനെടുത്ത മൂന്നരയേക്കര്‍ കൃഷിയിടത്തില്‍ നിന്നും പ്രളയം കവര്‍ന്നത്. വിള ഇന്‍ഷുറന്‍സിന്‍റെ കാലാവധി കഴിഞ്ഞിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനും വഴിയില്ലായിരുന്നു.

കൃഷിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാതെ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന റെജിമോന്‍റെ കുടുംബം ക്ലേശിക്കുമ്പോഴാണ് കൃഷിവകുപ്പിന്‍റെ സഹായമെത്തിയത്.  കൃഷി പുനരാരംഭിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി 86,000 രൂപ ലഭിച്ചു. വെള്ളം കയറി നശിച്ച കൃഷിയിടത്തില്‍ ഇപ്പോള്‍ വാഴക്കുലകള്‍ വിളഞ്ഞു നില്‍ക്കുന്നു. വാഴയ്ക്കും പച്ചക്കറിക്കും പുറമെ നെല്ലും കൃഷി ചെയ്യുന്നുണ്ട്. 
  കുമരകം കൃഷിഭവന്‍ മുഖേന 295 പേര്‍ക്കാണ് പ്രളയാനന്തരം വാഴ, ജാതി, പച്ചക്കറികള്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം നല്‍കിയത്. മൂന്ന് ഘട്ടങ്ങളിലായി 12,25,625 രൂപ കര്‍ഷകര്‍ക്കു ലഭ്യമാക്കി. 

date