Skip to main content

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പ്രദർശന-വിൽപ്പന മേള ഇന്ന് തുടങ്ങും

 

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പ്രദർശന-വിൽപ്പന മേള ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് (ഡിസംബർ 27)തുടങ്ങും.വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി.സുധാകരൻ ഉദ്ഘാടനംനിർവ്വഹിക്കും.കെ.ആർ.ഗൗരിയമ്മ മുഖ്യാതിഥിയായിരിക്കും.കെ.എസ്.ബി.സി.ഡി.സി.ചെയർമാൻ സംഗീത് ചക്രവർത്തി അദ്ധ്യക്ഷത വഹിക്കും.മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവ്വഹിക്കും.ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് സ്വയം തൊഴിൽവായ്പയും എം.ഡി കെ.നാരായണൻ വിദ്യാഭ്യാസ വായ്പയും വിതരണം ചെയ്യും.മലബാർ കലാഭവൻ അവതരിപ്പിക്കുന്ന കോമഡി ഷോ ഉണ്ടായിരിക്കും. 28 ന് വൈകീട്ട് 5.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും.തുടർന്നുള്ള ദിവസങ്ങളിൽ പടയണി, പൂരക്കളി, ഗാനമേള, നാടൻ കലാമേള എന്നിവ ഉണ്ടായിരിക്കും.മേള ജനുവരി ഒന്നിന് അവസാനിക്കും. 

date