Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിംഗ് :72 കേസ്സുകൾ പരിഗണിച്ചു

             

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴയിൽ നടത്തിയ സിറ്റിംഗിൽ 72 കേസ്സുകൾ പരിഗണിച്ചു.  സഹകരണ ബാങ്കുകളുമായി ബന്ധപ്പെ' 57 കേസുകളും ദേശസാൽകൃത /ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെ' 9 കേസുകളും മത്സ്യഫെഡുമായി ബന്ധപ്പെ' 3 കേസുകളും  ഹൗസിംഗ് ബോർഡുമായി ബന്ധപ്പെ'  3 കേസുകളുമാണ് കമ്മീഷൻ ചെയർമാൻ  ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നട സിറ്റിംഗിൽ പരിഗണിച്ചത്.കടാശ്വാസ കമ്മീഷന്റെ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കിൽ വരവ് വെച്ചതുമായി ബന്ധപ്പെ'ും ബാങ്കുകൾക്ക് ലഭിച്ച കടാശ്വാസ തുക വായ്പാ കണക്കിൽ ചേർക്കാതെ കടക്കണക്ക് തീർപ്പാക്കുതിൽ കാലതാമസം വരുത്തിയതും കടാശ്വാസ തുക ലഭിച്ചി'ും ഈടാധാരങ്ങൾ ബാങ്കുകൾ തിരികെ നല്കാത്തത് സംബന്ധിച്ചും  അമിത പലിശ ഈടാക്കൽ , നിർബന്ധിച്ച് വായ്പ പുതുക്കൽ  തുടങ്ങിയവയുമായി ബന്ധപ്പ'തായിരുു പരാതികളിലേറെയും. പരസ്പര ധാരണയിലൂടെ വായ്പ തീർപ്പാക്കുതിനും സാധിച്ചു. 144,317 രൂപയുടെ കടാശ്വാസം ലഭിച്ച് ഈടാധാരം തിരികെ നല്കാത്ത 5 കേസുകളിൽ ഈടാധാരം ഒരു മാസത്തിനകം തിരികെ നല്കാൻ കമ്മീഷൻ ഉത്തരവി'ു.തറയിൽകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിും വായ്പയെടുത്ത 9 കേസുകളിൽ 4,12,527/- രൂപ കടാശ്വാസം അനുവദിക്കുതിന് കമ്മീഷൻ ശിപാർശ ചെയ്തു. വായ്പാ രേഖകൾ പുന:പരിശോധിക്കേണ്ടതിനായി 6 കേസുകളും , ദേശസാൽകൃത ബാങ്കുകൾ ഹാജരാകാത്തതിനാൽ  8 കേസുകളും അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.കമ്മീഷന്റെ മുൻ ഉത്തരവ് പ്രകാരം നടപടി പൂർത്തിയാക്കാൻ സാധിക്കാത്ത 4 കേസുകളിൽ ജോയിന്റ് രജിസ്ട്രാർക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു. സഹകരണ രജിസ്ട്രാർ ഉത്തരവിനെതിരെ  ഹൈക്കോടതിയിൽ ഫയൽ ചെയ്ത 3 കേസുകളിൽ  വായ്പ ഈടാക്കുതിനുള്ള ബാങ്ക് നടപടികൾ നിർത്തി വെക്കുവാൻ കമ്മീഷൻ ഉത്തരവി'ു.
 പുതിയ 15 പരാതികളും സിറ്റിംഗിൽ ലഭിച്ചു.കമ്മീഷനംഗങ്ങളായ കൂ'ായി ബഷീർ, അഡ്വ.വി.വി.ശശീന്ദ്രൻ എിവരും സംബന്ധിച്ചു.
   
                                            
 

date