Skip to main content

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കര്‍മ്മപദ്ധതി

കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് 2017-18 വര്‍ഷത്തെ പദ്ധതിയില്‍  ഉള്‍പ്പെടുത്തി കാറഡുക്കയെ അര്‍ബുദമുക്തമാക്കാന്‍ ഗ്രാമപഞ്ചായത്തിന്റെയും മുളേളരിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  നേതൃത്വത്തില്‍ പരിപാടികള്‍ നടപ്പാക്കും. പ്രവര്‍ത്തനത്തിന്റെ ഭാഗമായി  86 സന്നദ്ധസേവന പ്രവര്‍ത്തകര്‍ക്ക്  പരിശീലനം  നല്‍കി.
    ഒന്നാംഘട്ടത്തില്‍  മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. ഇതിന്റെ ഭാഗമായി  മുഴുവന്‍ വാര്‍ഡുകളിലും  കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. രണ്ടാംഘട്ടത്തില്‍  സര്‍വ്വേയില്‍ ലഭിച്ച വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണമുളളവര്‍ പ്രാഥമിക പരിശോധനയ്ക്കായി മുളേളരിയ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തണം. മൂന്നാംഘട്ടത്തില്‍  വിദഗ്ധ പരിശോധനയ്ക്കായി  മുളേളരിയ കുടുംബാരോഗ്യകേന്ദ്രത്തില്‍ 2018 ജനുവരി മാസം 19 ന് മലബാര്‍ കാന്‍സര്‍സെന്ററില്‍  നിന്നും വരുന്ന  വിദഗ്ധ ഡോക്ടര്‍മാരുടെ  പരിശോധനയ്ക്ക് രോഗികള്‍ എത്തിച്ചേരണം.
    പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി മുളേളരിയ കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ ജാഗ്രത 2018 കര്‍മ്മപദ്ധതി പ്രവര്‍ത്തന രൂപരേഖ കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്ന പ്രകാശനം ചെയ്തു.  യോഗത്തില്‍  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  എം തമ്പാന്‍, അനസൂയ റൈ,  ബി ശ്രീവിദ്യ, വിനോദന്‍ നമ്പ്യാര്‍, സൗദാബി, കെ പി സുജല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജനനി, ബ്ലോക്ക് അംഗങ്ങളായ  ഉഷ, കെ വാരിജാക്ഷന്‍, സുന്ദര എന്നിവരും  വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, എച്ച്എംസി കമ്മറ്റി അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത, ആരോഗ്യപ്രവര്‍ത്തകര്‍ സംബന്ധിച്ചു.  ഡോ. കേശവ നായ്ക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

date