Skip to main content

സ്കില്‍ ഡെവലപ്മെന്‍റ് പരിശീലനം നടത്തി

 

    സംസ്ഥാന തൊഴിലും പുനരധിവാസവും വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഹാളില്‍ സ്കില്‍ ഡെവലപ്മെന്‍റ് പരിശീലനം നടത്തി.
    ശരണ്യ സ്വയം തൊഴില്‍ വായ്പ ലഭിച്ച ഗുണഭോക്താക്കള്‍ക്കാണ് ക്ലാസ് സംഘടിപ്പിച്ചത്.  വെറ്റിനറി ഡോക്ടര്‍ ഡോ. പൊന്നുമണി ക്ലാസ്സെടുത്തു
    ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ എ.ജി.കൃഷ്ണകുമാരി അധ്യക്ഷയായി. പാലക്കാട് സെല്‍ഫ് എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.ബി. കലാധരന്‍, ജൂനിയര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ജി. ഹേമ എന്നിവര്‍ സംസാരിച്ചു.

date