Skip to main content

മണക്കടവ് വിയറില്‍ 3630 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 3620 ഘനയടി ജലം

 

     മണക്കടവ് വിയറില്‍ ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 20 വരെ 3630 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 3620 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്.
.     ലോവര്‍ നീരാര്‍ -107.35(101.08), തമിഴ്നാട് ഷോളയാര്‍ - 1215.77(247.64) , കേരളാ ഷോളയാര്‍ -5006.20(108.48), പറമ്പിക്കുളം - 9934.86(135.31), തൂണക്കടവ് - 542.92(104.79), പെരുവാരിപ്പള്ളം - 601.61(105.76), തിരുമൂര്‍ത്തി - 1049.23(101.46), ആളിയാര്‍ - 1723.19(209.77).

date