Skip to main content

അംഗപരിമിതര്‍ക്കുളള സ്‌കൂട്ടര്‍ വിതരണം 28ന് 

 

 

ജില്ലാ പഞ്ചായത്ത് അംഗപരിമിതര്‍ക്ക്  നല്‍കുന്ന സൈഡ് വിലോടുകൂടിയ സ്‌കൂട്ടര്‍ വിതരണോദ്ഘാടനം ഡിസംബര്‍ 28 ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പദ്ധതി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഒരു കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ ഒന്നാംഘട്ടമായി 75 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2194/17)

date