തുടര്‍വിദ്യാഭ്യാസ കലോത്സവം ആറിനും ഏഴിനും
സാക്ഷരതാ മിഷന്‍ ജില്ലാതല കലോത്സവം നവംബര്‍ ആറിനും ഏഴിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. നാല് വേദികളിലായി ആയിരത്തില്‍പ്പരം കലാകാരന്‍മാരും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും ട്രാന്‍സ്‌ജെന്റേഴ്‌സും ഇതര സംസ്ഥാന തൊഴിലാളികളും മത്സരങ്ങളില്‍ പങ്കെടുക്കും. ആറിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് പതാകയുയര്‍ത്തും.
11 മുതല്‍ രജിസ്‌ട്രേഷനും 11.30 മുതല്‍ മുതിര്‍ന്ന പഠിതാക്കളുടെ ഓലമെടയല്‍ മത്സരവും ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ലൈവ് മേക്കപ്പ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചിറ്റുമല ക്ഷേത്ര മൈതാനിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കലോത്സവം ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയാകും. ജലസ്രോതസുകളുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള പ്രകാശനം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിക്കും.
ഏഴിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയാകും. വായനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള വിതരണം ചെയ്യും.
കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്യും.
(പി.ആര്‍.കെ.നമ്പര്‍ 2517/17)
- Log in to post comments