Skip to main content

സര്‍ഗോത്സവത്തിന്  ഇന്ന് അരങ്ങുണരും

   സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴിലുളള മാതൃകാസഹവാസ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി  വിളംബരം ചെയ്യുന്ന സംസ്ഥാനകലാമേള- സര്‍ഗോത്സവം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് (28ന്) രാവിലെ 10 ന്  പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ, പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    ഇന്ന് രാവിലെ 8.30 ന് പട്ടികവര്‍ഗ വികസന വകുപ്പു ഡയറക്ടര്‍ ഡോ. പി പുകഴേന്തി പതാക ഉയര്‍ത്തും. ഒമ്പത് മണിക്ക്  ഘോഷയാത്ര കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്നാംരംഭിച്ച്  സര്‍ഗോത്സവ നഗരിയായ  ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് സമാപിക്കും. തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, ചൈത്രവാഹിനി, സീരഹോളെ എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  വേദി ഒന്നില്‍ (തേജസ്വിനിയില്‍) ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പത് മണി വരെ ആദിവാസി പരമ്പരാഗത നൃത്തമത്സരം നടക്കും. ചന്ദ്രഗിരി വേദിയില്‍ ഇന്ന് രാവിലെ  ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ജൂനിയര്‍ ആണ്‍-പെണ്‍ കുട്ടികളുടെ ലളിത ഗാനം, രണ്ടു മുതല്‍ രാത്രി എട്ടു മണി വരെ സംഘഗാനം (സീനിയര്‍), വേദി മൂന്ന് പയസ്വിനിയില്‍  രാവിലെ  ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെ  കവിതാപാരായണം, വേദി നാല് ചൈത്രവാഹിനിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ കവിതാരചനയും ഉച്ചയ്ക്ക്  രണ്ട് മുതല്‍ വൈകീട്ട് നാലു വരെ  ഉപന്യാസം ഇംഗ്ലീഷ് വേദി അഞ്ച് സീരഹോളെയില്‍  രാവിലെ  ഒമ്പത് മുതല്‍  ഉച്ചയ്ക്ക് രണ്ട് വരെ പ്രസംഗം  മലയാളം

    നാളെ (29) വേദി ഒന്നില്‍ (തേജസ്വിനിയില്‍) രാവിലെ  ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നാടകം (സീനിയര്‍), വേദി രണ്ട് ചന്ദ്രഗിരിയില്‍  രാവിലെ  ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സീനിയര്‍ ആണ്‍-പെണ്‍കുട്ടികളുടെ നാടോടി നൃത്തം, 2.30 മുതല്‍ രാത്രി ഒമ്പത് മണി വരെ ആദിവാസി പരമ്പരാഗത ഗാനം, വേദി മൂന്ന് പയസ്വിനിയില്‍  രാവിലെ  ഒമ്പത് മുതല്‍ ഉച്ചയ്ക്ക്  രണ്ട് വരെ സീനിയര്‍ ആണ്‍-പെണ്‍ കുട്ടികളുടെ ലളിത ഗാനം, മൂന്നു മുതല്‍ രാത്രി 7.30 വരെ  മിമിക്രി (ജൂനിയര്‍, സീനിയര്‍), വേദി നാല് ചൈത്രവാഹിനിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ ജലഛായം (ജൂനിയര്‍, സീനിയര്‍),  ഉച്ചയ്ക്ക്  രണ്ട് മുതല്‍ വൈകീട്ട് നാലു വരെ  പെന്‍സില്‍ ഡ്രോയിംഗ് (ജൂനിയര്‍, സീനിയര്‍), വേദി അഞ്ച് സീരഹോളെയില്‍  രാവിലെ  ഒമ്പത് മുതല്‍  11 വരെ ഉപന്യാസം മലയാളം (ജൂനിയര്‍, സീനിയര്‍), കഥാരചന (ജൂനിയര്‍, സീനിയര്‍).      

date