Skip to main content

എരിഞ്ഞിപ്പുഴ പൊലിയംകുന്ന് റോഡിന്  അഞ്ച് ലക്ഷം  അനുവദിച്ചു

   ഉദുമ മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ യുടെ  പ്രത്യേക വികസന നിധിയില്‍  നിന്ന് ബേഡഡുക്ക  ഗ്രാമപഞ്ചായത്തിലെ  എരിഞ്ഞിപ്പുഴ പൊലിയംകുന്ന് റോഡ് നിര്‍മ്മാണത്തിനും ടാറിംഗിനും  അഞ്ച് ലക്ഷം രൂപയും ദേലംപാടി ഗ്രാമപഞ്ചായത്തില്‍ കൊട്ട്യാടി, പാണ്ടി എന്നിവിടങ്ങളില്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിന്  ഒരു ലക്ഷം രൂപ വീതവും  അനുവദിച്ചു.  പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

date