Skip to main content

റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിക്കും

   രാജ്യത്തിന്റെ 68-ാമത് റിപബ്ലിക്ദിനം  ജില്ലാ ആസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു.  എഡിഎം: എന്‍ ദേവിദാസ്, എ ആര്‍ റിസര്‍വ്വ്  ക്യാമ്പ് അസി. കമാന്‍ഡന്റ് പ്രേമകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്,  ജൂനിയര്‍-സീനിയര്‍ എന്‍സിസി, ജൂനിയര്‍ റെഡ്‌ക്രോസ്, സ്‌കൗട്ട്  ആന്റ് ഗൈഡ്‌സ്, എന്‍സിസി നേവല്‍ വിംഗ്, ബാന്റ് സെറ്റ് തുടങ്ങിയ പ്ലാറ്റിയൂണുകള്‍ അണിനിരക്കും. പൊലീസിനു പുറമെ ജവഹര്‍ നവോദയ, ജയ്മാത, എംആര്‍എസ് പരവനടുക്കം എന്നിവയുടെ ബാന്റ് സെറ്റും പരേഡില്‍ അണിനിരക്കും.  ചൈതന്യ കുഡ്‌ലു അവതരിപ്പിക്കുന്ന യോഗ, കരാട്ടെ, നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബുകള്‍ അവതരിപ്പിക്കുന്ന  വിവിധ കലാരൂപങ്ങളുള്‍പ്പെടുത്തിയ പരിപാടി, പരവനടുക്കം  മാതൃകാസഹവാസ വിദ്യാലയം ഒരുക്കുന്ന മംഗലംകളി, ജവഹര്‍ നവോദയ വിദ്യാലയത്തിലെ ദേശഭക്തിഗാനം എന്നിവയുണ്ടാകും.  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുളള സംഘങ്ങള്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.   ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

date