Skip to main content

ഓഖിദുരന്തം: കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍  പര്യടനം നടത്തും

ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റ് ജില്ലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഇന്റര്‍ മിനിസ്റ്റീരിയല്‍   കേന്ദ്രസംഘം ഇന്ന്  (ഡിസംബര്‍ 28)  ജില്ലയില്‍ പര്യടനം. നടത്തും.ജില്ല ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍  രാവിലെ ഒമ്പതിന് അരൂരില്‍ കേന്ദ്ര  സംഘത്തെ സ്വീകരിക്കും. തുടര്‍ന്ന് 10ന് നാശ നഷ്ടങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കുന്നതിന് മാരാരി ബീച്ച് റിസോര്‍ട്ട്് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.തുടര്‍ന്ന് അന്ധകാരനഴി, ആയിരം തൈ, കോര്‍ത്തുശ്ശേരി, കാട്ടൂര്‍ പള്ളി, പാതിരപ്പള്ളി കോളജ് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.ഉച്ചയ്ക്കു ശേഷം വളഞ്ഞവഴി,വ്യാസ ജങ്ഷന്‍, പുറക്കാട്, പല്ലന,തൃക്കുപ്പുഴ, വല്യഴീക്കല്‍ എന്നിവിടങ്ങളിലും സംഘം എത്തും.

date