Skip to main content

ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു

ആലപ്പുഴ:പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു.  ഡോ.ഗോപിക.എസ്.ലാല്‍ (9072627302), ഡോ. ചിത്ര മേരി തോമസ്(7593873336) ഡോ.ആദര്‍ശ് വിജയ്(7593873344) ജി.ശ്രീകുമാര്‍ ( 8943346538) രാഹുല്‍ രാജ് (7593873332) സുബിമോള്‍ (8943346584)  എന്നിവരുടെ നേതൃത്വത്തിലുള്ള  സ്വകാഡ് ജനുവരി മൂന്നു വരെ ത്വരിത പരിശോധന നടത്തും. പരാതികള്‍ ഫോണ്‍ മുഖേന അറിയിക്കാം.ഫോണ്‍: 0477-2253123.

(പി.എന്‍.എ.3112/17)

date