Skip to main content

കോളനികള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍  ശക്തമാക്കും

 

ജില്ലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കളക്‌ട്രേറ്റി ചേര്‍ന്ന വിമുക്തി ജില്ലാതല പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വിമുക്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍, ഡിസംബര്‍ മാസത്തില്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 63 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ആദിവാസി കോളനികളില്‍ 45 ഉം സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 18 ഉം ക്ലാസുകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. തോല്‍പ്പെട്ടി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശപ്രചരണാര്‍ത്ഥം 19 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തല കബഡി മത്സരം നടത്തും. വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാം. വിദ്യാര്‍ഥികളുടെ ശ്രദ്ധ നിര്‍മ്മാണാത്മകമായ രംഗങ്ങളിലേക്ക് തിരിച്ചുവിടാനായി എല്ലാ ഞായറാഴ്ചകളിലും കരിയര്‍ പരിശീലനക്ലാസുകള്‍ നടത്തിവരുന്നതായി യോഗത്തില്‍ എക്‌സൈസ് അറിയിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.മുരളീധരന്‍ നായര്‍, വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോണി, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

date