Skip to main content

ഫാര്‍മസി ഡിപ്ലോമ: മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണല്‍ ഡിപ്ലോമ എന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ്  www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത് അലോട്ട്‌മെന്റ് മെമ്മോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നല്‍കി നവംബര്‍ ആറിനകം ഫീസ് ഒടുക്കണം.  നവംബര്‍ ഏഴിന് അതത് കോളേജുകളില്‍ പ്രവേശനം നേടണമെന്ന് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0471 2560362, 63, 64, 65.

 

പി.എന്‍.എക്‌സ്.4719/17

date