Skip to main content

കുട്ടികള്‍ക്കായുളള ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷിക്കാം

 

വനിതാ ശിശു വികസന വകുപ്പ്-സംയോജിത ബാല സംരക്ഷണ പദ്ധതി   ഏര്‍പ്പെടുത്തി നടത്തുന്ന ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും 18നും ഇടയില്‍ പ്രായമുളള  കുട്ടികളില്‍ (ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) നിന്നും  അപേക്ഷ ക്ഷണിക്കുന്നു.

ജില്ലയില്‍ നിന്ന് ഒരു കുട്ടിക്കായിരിക്കും അവാര്‍ഡ് നല്‍കുന്നത് 25,000 രൂപയും  സര്‍ട്ടിഫിക്കറ്റും ട്രോഫിയും  അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാഫോറത്തില്‍  അപേക്ഷ തയ്യാറാക്കി  ഡിസംബര്‍ 28   വൈകുന്നേരം അഞ്ചിനകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍  ഓഫീസര്‍ക്ക്  ലഭിക്കണം.

date