ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള രോഗ പരിശോധന: മൈഗ്രന്റ് ടീമിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
അന്യസംസ്ഥാന തൊഴിലാളികളില്‍ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളുടെ പരിശോധനയ്ക്കായി ജില്ലയില്‍ മൈഗ്രന്റ് ടീമിന്റെ പ്രവര്‍ത്തനം തുടങ്ങി. ഒരു ഡോക്ടര്‍, ഒരു കോ-ഓര്‍ഡിനേറ്റര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ലാബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ അഞ്ച് പേരടങ്ങുനന ടീം ദിവസേന വൈകുന്നേരം ആറ് മുതല്‍ 10 വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രോഗ പരിശോധന നടത്തും. മലമ്പനി, മന്തുരോഗം, കുഷ്ഠരോഗം, ക്ഷയം എന്നീ രോഗങ്ങളുടെ പരിശോധനയാണ് പ്രധാനമായും നടത്തുക.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊന്‍മള ഗ്രാമ പഞ്ചായത്തിലെ മാന്നൂര്‍ ജംങ്ഷനില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ മുസ്ത വള്ളുകുന്നന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ ബി.എസ്. അനില്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്‍, വാര്‍ഡ് മെമ്പര്‍ മുസ്തഫ മള്ളപ്പത്ത്, മണി പൊ•-ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments