Skip to main content

ജില്ലാ പദ്ധതി രൂപീകരണം: എഡിറ്റോറിയല്‍ കമ്മിറ്റി രൂപീകരിച്ചു

    ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയെ സഹായിക്കുന്നതിനായി എഡിറ്റോറിയല്‍ കമ്മിറ്റി രൂപീകരിച്ചു.  കമ്മിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്. കണ്‍വീനര്‍ ജില്ലാ പ്ലാനിങ് ഓഫീസറും. ജില്ലാ ടൗണ്‍ പ്ലാനറും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് കണ്‍വീനര്‍മാരാണ്.    കോഴിക്കോട് വിമാനത്താവളം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജനകീയാസൂത്രണത്തിന്റെ ജില്ലാ ഫെസിലിറ്റേറ്റര്‍ അംഗങ്ങളുമാണ്. പദ്ധതിയുടെ എല്ലാ ഉപതികളിലേയും കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരും പ്രത്യേക ക്ഷണിതാക്കളായിരിക്കും.

 

date