താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി തസ്തികമാറ്റത്തിന് അപേക്ഷിക്കാം
സെക്രട്ടേറിയറ്റിലെ താഴ്ന്ന ജീവനക്കാരില്‍ നിന്ന് അസിസ്റ്റന്റായുള്ള തസ്തികമാറ്റ നിയമനത്തിന് നവംബര്‍ 15 നകം അപേക്ഷിക്കാം.
ഓഫീസ് അറ്റന്‍ഡന്റ്, അറ്റന്‍ഡര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ഗ്രേഡ് 1, ലിഫ്റ്റ് ഓപ്പറേറ്റര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍ (ഹയര്‍ ഗ്രേഡ്), ലിഫ്റ്റ് സൂപ്പര്‍വൈസര്‍, റോണിയോ ഓപ്പറേറ്റര്‍, റോണിയോ സൂപ്പര്‍വൈസര്‍, നോട്ടം, മോട്ടോര്‍ സൈക്കിള്‍ ഓര്‍ഡര്‍ലി, ബൈന്‍ഡര്‍ ഗ്രേഡ് 2/ഗ്രേഡ് 1 വിഭാഗം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
തസ്തികമാറ്റത്തിന് യോഗ്യതകള്‍ പുനര്‍നിര്‍ണയിച്ച് ഉത്തരവായിരുന്നു. ഇതുപ്രകാരം സെക്രട്ടേറിയറ്റിലെ താഴ്ന്ന വിഭാഗം തസ്തികകളില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ സര്‍വീസ്, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, സെക്രട്ടേറിയറ്റ് ഓഫീസ് മാന്വല്‍, അക്കൗണ്ട് ടെസ്റ്റ് (ലോവര്‍) എന്നീ വകുപ്പുതല പരീക്ഷകള്‍ വിജയിച്ചിരിക്കണം. പൊതുഭരണ സെക്രട്ടേറിയറ്റില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയായിരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഉചിതമാര്‍ഗേന പൊതുഭരണ (സര്‍വീസസ് എ) വകുപ്പിലാണ് അപേക്ഷിക്കേണ്ടത്.
പി.എന്‍.എക്‌സ്.4710/17
- Log in to post comments