Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 

 

സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നടത്തും. സ്റ്റോര്‍ ഹെഡ്, ഓഫീസ്  അഡ്മിനിസ്ട്രേറ്റര്‍, അക്കൗണ്ടന്റ്്റ്, സൂപ്പര്‍വൈസര്‍, ബില്ലിംഗ്, ഗ്രാഫിക് ഡിസൈനര്‍, സെയില്‍സ് ഓഫീസര്‍,  മാര്‍ക്കറ്റിങ്  എക്സിക്യൂട്ടീവ്, സെയില്‍സ്മാന്‍, സ്പെയര്‍പാര്‍ട്സ് അസിസ്റ്റന്റ്,  ഇന്‍ഷുറന്‍സ് ഏജന്റ,് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുക. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 250 രൂപ അടച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370178.

 

 

ദേശീയ ആരോഗ്യ ദൗത്യത്തില്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.arogyakeralam.gov.in എന്ന വെബ് സൈറ്റില്‍ വിശദാംശങ്ങള്‍ അറിയാം. താല്‍പ്പര്യമുള്ളവര്‍ ആഗസ്റ്റ് 9 ന് അഞ്ച് മണിക്കകം അപേക്ഷ സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യ കേരളം ഓഫീസില്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ വിലാസത്തില്‍ എത്തിക്കണം. 

 

 

date