ഈപോസ് മെഷീനുകളെത്തി ഇനി വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകൾ
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇനി ഈപോസ് മെഷിനിലൂടെ പണമിടപാട് നടത്താം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യൂ പി എ ആപ്പുകൾ മുഘേന ഒരു രൂപ മുതലുള്ള പണമിടപാടുകൾ ഈപോസ് മെഷീനുകളിലൂടെ സ്വീകരിക്കും . പണമിടപാടുകൾ എളുപ്പത്തിൽ നടത്താനും, ചില്ലറക്ഷാമം പരിഹരിക്കുന്നതിനും കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനും ഇതിലൂടെ സാധിക്കും. വില്ലേജോഫീസുകൾ ഡിജിറ്റൽ ആകുന്നതോടെ ഭൂനികുതി ഉൾപ്പെടെയുള്ള എല്ലാ പണ ക്രയവിക്രയങ്ങളും അതാതു ദിവസം തന്നെ സർക്കാരിലേക്കെത്തും. പണം നഷ്ടപ്പെടാനും ഇടപാട് വൈകുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വില്ലേജിലെ ജീവനക്കാർ കൂടുതൽ സമയം ഓഫീസ് സേവനത്തിനും മെഷീൻ ഉപകരിക്കും. സംസ്ഥാത്ത് ഏറ്റവും കൂടുതൽ വില്ലേജുകളുള്ള തൃശൂരിലെ 255 വില്ലേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ ഈപോസ് മെഷിൻ പ്രയോഗത്തിൽ വരും.സംസ്ഥാന സർക്കാർ ഫെഡറൽ ബാങ്കുമായി ചേർന്നാണ് ഇ പേയ്മെന്റ് പദ്ധതി നടപ്പിലാക്കുന്നത്. ഫൈൻ ലാബുകളാണ് മെഷീൻ നിർമ്മാനത്തിന് നേതൃത്വം നൽകിയത്. റവന്യൂ വകുപ്പ് സംഘടിപ്പിച്ച മെഷിൻ വിതരണ പരിശീലന പരിപാടി ജില്ലാ കളക്ടർ ഷാനവാസ് ഉദ്ഘാടനം ചെയ്തു. മെഷിന്റെ ആദ്യവിതരണം കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസിനു നൽകി കളക്ടർ നിർവഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫോർമാറ്റിക്‌സ് ഓഫീസർ കെ സുരേഷ് കുമാർ പരിശീലന ക്ലാസിനു നേതൃത്വം നൽകി.
- Log in to post comments