Skip to main content

സംഘടാകസമിതി യോഗം ചേർന്നു 

തളിക്കുളം വില്ലേജ് ഓഫീസിനെ സ്മാർട്ട് ഓഫീസ് ആക്കുന്നതിന്റെ ഭാഗമായുളള സംഘടക സമിതി യോഗം ചേർന്നു. പ്ലാൻ ഫണ്ട് 44 ലക്ഷം രൂപ വിനിയോഗിച്ചു 1600 സ്‌കൊയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കും. പശ്ചാത്തല സൗകര്യങ്ങൾ താരതമ്യേനെ കുറവായ തളിക്കുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതോടെ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. ആഗസ്റ്റ് പകുതിയോടെ സ്മാർട്ട് വില്ലേജിന്റെ തറകല്ലിടൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും. സ്വാഗതസംഘം യോഗം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഡോ. സുഭാഷിണി മഹാദേവൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ബാബു, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സി പി ശശികുമാർ, ബ്ലോക്ക് മെമ്പർ കെ ബി വാസന്തി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ കെ രജനി, ഇ പി കെ സുഭാഷിതൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

date