Skip to main content

ബ്ലൂ ആർമി  ജില്ലാതല ഉദ്ഘാടനം 6 ന്

ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെട്ട ബ്ലൂ ആർമി പദ്ധതിയുടെ ജില്ലാതല പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 6 രാവിലെ 9 ന് കണ്ടശ്ശാംകടവ് ജോസഫ് മുണ്ടശ്ശേരി സ്‌കൂളിൽ നടക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. പൊതുജല സ്രോതസ്സുകളുടെ സംരക്ഷണത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി കുടിവെളളത്തിന്റെയും കാർഷികാവശ്യത്തിനുളല ജലത്തിന്റെയും ലഭ്യത ഉറപ്പു വരുത്തുക, പുതിയൊരു ജലസംരക്ഷണ വിനിയോഗ സംസ്‌കാരവും ജലസാക്ഷരതയും വളർത്തിയെടുക്കുക, പരിസ്ഥിതി സംരക്ഷണത്തിലൂടെ വരൾച്ച, വെളളപ്പൊക്കം, ആഗോളതാപനം എന്നിവ കുറയ്ക്കുക, ജലസുരക്ഷ ഭാവി തലമുറകൾക്ക് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് മുഖ്യമായും ഉളളത്. ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് 'ബ്ലൂ ആർമി' എന്ന ജലക്ലബ് ലക്ഷ്യമിടുന്നത്. 

date