Post Category
ഹെൽപ്പർ നിയമനം
ചാലക്കുടി ഐസിഡിഎസ് പ്രൊജക്ടിന്റെ കീഴിൽ അങ്കണവാടി ഹെൽപ്പർ തസ്തികളിൽ നിയമനം നടത്തുന്നു. പ്രായം 2019 ജനുവരി ഒന്നിന് 18 നും 46 നും മദ്ധ്യേ. എഴുത്തു വായനയും അറിയുന്ന കാടുകുറ്റി പഞ്ചായത്തിൽ സ്ഥിര താമസമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെ മാതൃക ചാലക്കുടി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, കൊരട്ടി/കാടുകുറ്റി എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രായം, ജാതി, യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ് സഹിതം ചാലക്കുടി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ ആഗസ്റ്റ് 16 നകം നൽകണം. ഫോൺ: 0480-2706044.
date
- Log in to post comments