വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ : പൊതു തെളിവെടുപ്പ് എട്ടിന്
കേരള സംസ്ഥാന വൈദ്യുതി ലിമിറ്റഡ്, 2017 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷന്‍ അംഗീകരിച്ചതില്‍ നിന്നുണ്ടായ അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ്ജായി ഈടാക്കുന്നതിന് 2017 ആഗസ്റ്റ് 8 ന് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച അപേക്ഷയിലുള്ള പൊതുതെളിവെടുപ്പ് കമ്മീഷന്റെ വെള്ളയമ്പലത്തുള്ള ഓഫീസില്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് നടത്തും.
അപേക്ഷ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്. പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും താത്പര്യമുള്ളവര്‍ക്കും പങ്കെടുത്ത് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താം.
തപാല്‍ മുഖേന അഭിപ്രായങ്ങള്‍ അയയ്ക്കുന്നവര്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ നവംബര്‍ എട്ടിന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കണം
പി.എന്‍.എക്‌സ്.4707/17
- Log in to post comments