Skip to main content

മസ്റ്ററിംഗ് നടത്തണം

  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി, അലക്ക് തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി, ബാര്‍ബര്‍ -ബ്യൂട്ടീഷ്യന്‍ ക്ഷേമപദ്ധതികളില്‍ നിന്നും അവശതാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഓഗസ്റ്റ് 20നകം ആധാര്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കുമായി അക്ഷയകേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 
ഫോണ്‍: 0481 2300762   

date