Post Category
ടെക്നിക്കല്‍ ഹൈസ്കൂളില്‍ നിയമനം
പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (റബര്‍ ടെക്നോളജി), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-രണ്ട് (മെക്കാനിക്കല്‍), ട്രേഡ്സ്മാന്‍ കാര്‍പെന്‍ററി, ട്രേഡ്സ്മാന്‍ ടര്‍ണിംഗ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതത് വിഷയങ്ങളില്‍ ഐടിഐ/ടിഎച്ച്എസ്എല്‍സിയാണ് ട്രേഡ്സ്മാന്‍ തസ്തികയുടെ യോഗ്യത.
അതത് വിഷയങ്ങളില്‍ ഡിപ്ലോമയാണ് വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡ്രാഫ്റ്റ്സ്മാന്‍ എന്നീ തസ്തികകളുടെ യോഗ്യത. ട്രേഡ്സ്മാന്‍ തസ്തികയിലേക്കുളളവര്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10നും മറ്റുളളവര്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10നും പ്രായവും യോഗ്യതയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
date
- Log in to post comments