Skip to main content

ചേലേമ്പ്ര രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് പഞ്ചായത്തെന്ന ബഹുമതിയുമായി ചരിത്രംകുറിക്കുന്നു പദ്ധതി പ്രഖ്യാപനം ഓഗസ്റ്റ് മൂന്നിന് ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും

 

പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളെയും പ്രഥമശുശ്രൂഷാ സാക്ഷരരാക്കുന്നതിനായി നടപ്പാക്കിയ മിഷന്‍ ഫസ്റ്റ് എയ്ഡ് പദ്ധതിയിലൂടെ ചേലേമ്പ്ര രാജ്യത്തിന് മാതൃകയാകുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും പങ്കാളികളാക്കി ഗ്രാമം ആരാമം പദ്ധതി നടപ്പാക്കി കേരളത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെയാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് പദ്ധതിയുമായുള്ള ചേലേമ്പ്ര പഞ്ചായത്തിന്റെ മുന്നേറ്റം. പദ്ധതിയുടെ പ്രഖ്യാപനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്‍ണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനും  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയുമാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാമനാട്ടുകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിങ് ഫൗണ്‍േഷന്‍ ഇന്ത്യയും ചേലേമ്പ്രയിലെ ദേവകിയമ്മ മെമ്മോറിയല്‍ എഡ്യുക്കേഷനല്‍ ഇന്‍സിസ്റ്റ്യൂഷനും പഞ്ചായത്തുമായി സഹകരിച്ചാണ് മിഷന്‍ ഫസ്റ്റ് എയ്ഡ് എന്ന പേരില്‍ രാജ്യത്തെ തന്നെ ആദ്യ മാതൃകാ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് പിന്തുണ തേടി  കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ധനനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖേന യുനിസെഫിനും പദ്ധതി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പഞ്ചായത്ത് സമര്‍പ്പിച്ചിരുന്നു.
ഹൃദയാഘാതം,  പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍, വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍, കുഞ്ഞിന് ഭക്ഷണം തരിപ്പില്‍ പോകല്‍, ശ്വാസംമുട്ടല്‍ ഉണ്‍ാകുക, കുഴഞ്ഞ് വീഴുക, ആത്മഹത്യാശ്രമം, തലചുറ്റല്‍, പൊള്ളല്‍, അപസ്മാരം, മൃഗങ്ങളുടെ ദംശനം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം അത്യാഹിതങ്ങളില്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ ആശുപത്രികളിലെത്തും മുമ്പ് നല്‍കാന്‍ ജനങ്ങളെ പര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും പഞ്ചായത്ത് പ്രസിഡന്റ്  സി.രാജേഷ് പറഞ്ഞു.

ചേലേമ്പ്ര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചപ്പോള്‍ മാതൃകാ പ്രൊജക്ടായി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഔദ്യോഗികമായി തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്‍ണ്ടാക്കാന്‍ രണ്‍ണ്ടുമാസം മുമ്പ് തന്നെ നടപടികള്‍ തുടങ്ങി. ദേവകിയമ്മ ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന വളണ്ടണ്‍ിയര്‍മാര്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൊലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രായോഗിക പരിശീലന ക്ലാസുകള്‍ നല്‍കിക്കഴിഞ്ഞു. ഓരോ അയല്‍ സഭകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലനം. 150 ദിവസങ്ങളിലായി 160 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലൂടെ 8800 കുടുംബങ്ങളില്‍ നിന്നായി 10000 പേരാണ് പ്രഥമ ശുശ്രൂഷ രംഗത്ത് ശാസ്ത്രീയ പരിശീലനം നേടിയത്.
ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളജ് അധ്യാപകനും രാമനാട്ടുകര ഐക്കരപ്പടി സ്വദേശിയുമായ കെ.ആര്‍ വിമലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് പ്രഥമ ശുശ്രൂഷയില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്‍ണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഹീലിങ് ഹാന്റ്‌സ് ഫൗണ്‍േഷന്‍ എന്ന എന്‍.ജി.ഒ സംരംഭത്തിന് തുടക്കമിടുന്നത്. രാജ്യത്താകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭത്തിന്റെ ഗുണഫലം ആദ്യഘട്ടത്തില്‍ ചേലേമ്പ്ര നിവാസികള്‍ക്കാണ് ലഭിക്കുന്നത്.

കോട്ടണ്‍, ആന്റി സെപ്റ്റിക് ലോഷന്‍, ആന്റി സെപ്റ്റിക് ക്രീം, മെഡിക്കേറ്റഡ് ബാഡ്ജുകള്‍, അഡ് ഹെസീവ് പ്ലാസ്റ്ററുകള്‍, ഒ ആര്‍.എസ് പൗഡര്‍, സ്പ്ലിന്റ്, കത്രിക, ഗ്ലൗസുകള്‍, ഫെയ്‌സ് മാസ്‌കുകള്‍, ആല്‍ക്കഹോള്‍ സ്വാബുകള്‍ തുടങ്ങിയവ കൂടി ലഭ്യമാക്കിയായിരുന്നു പ്രവര്‍ത്തനം. അഞ്ചര ലക്ഷം രൂപ ചെലവിലാണ് മിഷന്‍ ഫസ്റ്റ് എയ്ഡിന്റെ ആദ്യഘട്ടം. ഫൗണ്ടേണ്‍ഷന്‍ ചെയര്‍മാന്‍ കെ.ആര്‍ വിമലിനൊപ്പം  ടി.എസ് അംജിത്ത്, വി.സുരേഷ്, എന്‍.കെ രവീന്ദ്രന്‍, വൈശാഖ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രഥമ ശുശ്രൂഷാ കിറ്റ് എല്ലാവര്‍ക്കും വൈകാതെ തന്നെ ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കാന്‍ പഞ്ചായത്ത് ശ്രമമാരംഭിച്ചിട്ടുണ്ടണ്‍്. ഹൃദയാഘാത സമയത്ത് അടിയന്തിരമായി ഉപയോഗിക്കാവുന്ന ജീവന്‍ രക്ഷാ ഉപകരണമായ ഏ.ഇ.ഡി മെഷീന്‍  മിഷന്‍ ഫസ്റ്റ് എയിഡിന്റെ ഭാഗമായി പഞ്ചായത്ത് വാങ്ങിയിട്ടുണ്‍ണ്ട്. മിഷന്‍ ഫസ്റ്റ് എയ്ഡിനോടനുബന്ധിച്ച് അവയവ ദാനവും ശരീരദാനവുമുള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അവയവും ശരീരവും ദാനം ചെയ്യാന്‍ സന്നദ്ധതയുള്ളവരില്‍ നിന്ന് സമ്മതപത്രം വാങ്ങി നല്‍കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്.

 

date