Post Category
വ്യക്തിത്വതൊഴില്‍ വികസന ശില്‍പശാല
നാഷനല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സിലും മലപ്പുറം ഗവ. കോളജിലെ എന്‍.എസ്.എസ്, വിമന്‍ സെല്‍, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവയും സംയുക്തമായി പെണ്‍കുട്ടികള്‍ക്കായി ഏകദിന വ്യക്തിത്വ തൊഴില്‍ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സക്കീന പുല്‍പാടന്‍ ഉദ്ഘാടനം ചെയ്യും. വ്യക്തിത്വ തൊഴില്‍ വികസനം , ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ , മെഡിറ്റേഷന്‍ , .കൈ തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും .
date
- Log in to post comments