Skip to main content

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ച

ആലപ്പുഴ: സ്ഥിതിഗതികൾ വിലയിരുത്തി. സെൻട്രൽ വാട്ടർ കമ്മിഷനിലെ ബീച്ച  ഇറോഷൻ ഡയറക്ടറേറ്റ് വിഭാഗം ഡയറക്ടർ ആർ.തങ്കമണി, കുടിവെള്ള-ശൂചീകരണ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അഡൈ്വസർ സുമിത് പ്രിയദർശി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ നാശനഷ്ടം വിലയിരുത്തിയത്. ജില്ലയിൽ 2597.11 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഓഖിദുരന്തം മൂലമുണ്ടായതെന്ന് ജില്ലാ കളക്ടർ ടി.വി.അനുപമ സംഘത്തിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ജിà IfIvSÀ Sn.hn.A\p]abpsS t\XrXz¯n _Ôs¸« hIp¸pIfpsS PnÃmXe DtZymKØÀ tI{µkwLt¯msSm¸ap­mbncp¶p. 
 ദുരിതബാധിതരെ തേടിയെത്തിയ സംഘത്തോട് ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചു. കൂടുതലാളുകളും കടൽഭിത്തിയേക്ക#ാൾ പുലിമുട്ടാണ് അടിയന്തരമായി വേണ്ടതെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇക്കാര്യങ്ങൾ തങ്ങളുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്താമെന്ന് ഇരുവരും ജനങ്ങൾക്ക് ഉറപ്പു നൽകി. ചെത്തി കാറ്റാടി കടപ്പുറത്തെത്തിയ സംഘത്തോട് ഫാ. സേവ്യർ കുടിയാമശേരിയുടെ നേതൃത്വത്തിൽ ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു. ഇവിട ഹാർബർ വേണമെന്നും അന്ധകാരനഴിയിൽ പാലം പണി തീർക്കാൻ ഇടപെടലുണ്ടാകണമെന്നും ജനങ്ങളുടെ ആവശ്യമായിരുന്നു. 
 കാട്ടൂരിലെത്തിയ സംഘം തീരദേശത്തെ നാശം നേരിട്ടറിഞ്ഞു ജനങ്ങൾക്കൊപ്പം സഞ്ചരിച്ചു. കൊടുങ്കാറ്റിൽ തകർന്ന വീടുകളും കടൽ കരയിലേക്കു കയറിയുണ്ടായ നഷ്ടങ്ങളും അവർക്കു നേരിൽ ബോധ്യമായി. ചേർത്തല താലൂക്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ് കാട്ടൂർ പ്രദേശമെന്നും ഇവിടെ ജനുവരിയോടെ പുലിമുട്ട് വേണമെന്നും ചിലർ ആവശ്യപ്പെട്ടു. ഇപ്പോൾ തകർച്ച നേരിട്ട വീടുകളിൽ നിന്നും 30-50 പടിഞ്ഞാറു മാറിയായിരുന്നു കടലെന്നും ഇന്നലെ രാവിലെയും വെള്ളം വീടുകളിലേക്കു കടയറുന്ന സാഹചര്യമായിരുന്നുവെന്നും പലരും പറഞ്ഞു. 
 തുടർന്ന കാട്ടൂർ ബീച്ച് പരിസരത്തുമെത്തിയ സംഘം തീരത്തെ നാശങ്ങൾ നേരിട്ടു കാണുകയും സ്ത്രീകൾ ഉൾപ്പടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കടലെടുത്ത വീടുകളുടെ ഇന്നത്തെ അവസ്ഥ സംഘത്തിന് ബോധ്യമായി. കുരിശടി മറിഞ്ഞുകിടക്കുന്നതും നാട്ടുകാർ സംഘത്തെ കാണിച്ചുകൊടുത്തു. വീണ്ടും മൽസ്യബന്ധ\ത്തിനു പോയി തുടങ്ങിയോ എന്നും സംഘം നാട്ടുകാരോട് അന്വേഷിച്ചു. ഉപജീവനമാർഗമായതിനാൽ തങ്ങൾ വീണ്ടും പോയിത്തുടങ്ങിയെന്നും നിത്യവും അറിയിപ്പുകൾ ശ്രദ്ധിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 
 ഉച്ചയ്ക്കുശേഷം അമ്പലപ്പുഴ താലൂക്കിലെയും കാർത്തികപ്പള്ളി താലൂക്കിലെയും വിവിധ പ്രദേശങ്ങളിലാണ് സംഘമെത്തിയത്. കരൂർ പായൽക്കുളങ്ങര, ആറാട്ടുപുഴ, കള്ളിക്കാട്, നല്ലാണിക്കൽ എന്നിവടങ്ങൾ സന്ദർശിച്ച സംഘം വൈകീട്ടോടെയാണ് തിരുവനന്തപുരച്‌തേക്കു മടങ്ങിയത്.  സംസ്ഥാനത്തുള്ള മൂന്നു സംഘവും തലസ്ഥാനത്തെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ജനങ്ങളുന്നയിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും തങ്കമണിയും സുമിതും പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മാരാരിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംഘത്തോടൊപ്പമുണ്ടായിരുന്നു. സബ് കളക്ടർ കൃഷ്ണതേജ, എ.ഡി.എം. ഐ.അബ്ദുൾ സലാം, ദുരന്ത\ിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

 
  (പി.എൻ.എ.3123/17)

date