Skip to main content

സ്പ്ലാഷ് ജില്ലാതല ഉദ്ഘാടനം  ഇന്ന് (ആഗസ്റ്റ് 2) കരൂപ്പടന്നയിൽ

സംസ്ഥാന സർക്കാരിന്റെ നീന്തൽ പരിശീലന പദ്ധതിയായ സ്പ്ലാഷിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 2) കരൂപ്പടന്ന ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് 3 മണിയ്ക്ക് അഡ്വ. വി. ആർ സുനിൽകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിക്കും. കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി.അജിത്കുമാർ പദ്ധതി വിശദീകരിക്കും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം കെ മോഹനൻ, നിഷ ഷാജി, സീമന്തിനി സുന്ദരൻ, പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. സംസ്ഥാന സർക്കാർ യുവജന കാര്യാലയം വഴി തെരഞ്ഞെടുക്കപ്പെട്ട ഏജൻസികളിലൂടെ നടപ്പാക്കുന്ന നീന്തൽ പരിശീലനപദ്ധതിയാണ് സ്പ്ലാഷ്. അപ്രതീക്ഷിത ജല അപകടങ്ങൾ അതിജീവിക്കാൻ ആവശ്യമായ കഴിവുകൾ സ്‌കൂൾ കുട്ടികളിൽ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തൃശൂർ, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
 

date