Skip to main content

'താങ്ങ് പലിശ' പദ്ധതി: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെട്ടവരും മൃഗപരിപാലനവുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് ഈ കാലയളവിൽ വായ്പ തിരിച്ചടവ് മുടക്കം വരുത്താത്ത വരുമായ കർഷകർക്ക് പലിശയിനത്തിൽ ഒരു കൈ താങ്ങ് നൽകുക ലക്ഷ്യത്തോടെ 'താങ്ങ് പലിശ' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത ബാങ്ക്/സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും എടുത്ത വായ്പകൾക്കാണ് പലിശയിളവ്. അയ്യായിരം രൂപയാണ് പരമാവധി ധനസഹായം. താൽപര്യമുളള കാർഷകർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വായ്പ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവ സഹിതം തൊട്ടടുത്തുളള മൃഗാശുപത്രിയിൽ ആഗസ്റ്റ് ഒൻപതിനകം നൽകണമെന്ന് ജില്ലാ മൃഗസംക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0487-2361216.
 

date