Skip to main content

മെറിറ്റ് ഡേ മികവ് 2019 സംഘടിപ്പിച്ചു 

ഇരിഞ്ഞാലക്കുട ഗവണ്മെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപിക രക്ഷാകർത്തൃസമിതിയുട ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ മികവ് 2019 സംഘടിപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജോയ് കോനങ്ങാടൻ അധ്യക്ഷത വഹിച്ചു. 2018 അധ്യയന വർഷത്തിൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനികളെ എംഎൽഎ അനുമോദിച്ചു. വാർഡ് കൗൺസിലർ സോണിയ ഗിരി, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ടി വി രമണി, സ്റ്റാഫ് സെക്രട്ടറി സി എസ് അബ്ദുൾ ഹക്ക്, ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എസ് എസ് ജയകുമാർ തുടങ്ങിയവർ ആശംസ നേർന്നു. സ്‌കൂൾ പ്രിൻസിപ്പൽ എം പ്യാരിജ സ്വാഗതവും വി എച്ച് എസ് സി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് കെ ആർ ഹേമ നന്ദിയും പറഞ്ഞു.
 

date