Skip to main content

ഡിഫ്ത്തീരിയ: ജാഗ്രത പുലർത്തണം-ഡിഎംഒ

തൃശൂർ ജില്ലയിലും സമീപ ജില്ലകളിലും ഡിഫ്ത്തീരിയ കേസുകൾ (തൊണ്ട മുള്ള് ) റിപ്പോർട്ട് ചെയ്തതിനാൽ പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വായുവിലൂടെ പകരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മറ്റുള്ളവരിലേക്ക് പകരുവാനുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. പ്രാരംഭദശയിൽ പനിയും തൊണ്ടവേദനയും നിസ്സാരമായി തോന്നാമെങ്കിലും പനി, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ സേവനം തേടണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനും രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കുട്ടികളിൽ ഈ രോഗം സംശയിക്കുകയാണെങ്കിൽ സ്‌കൂളിൽ പോകുന്നത് ഒഴിവാക്കി ഉടനടി വിദഗ്ദ്ധ ചികിത്സ തേടണം. എല്ലാ ഗർഭിണികൾക്കും 16 വയസ്സുവരെയുള്ള കുട്ടികൾക്കും കേന്ദ്ര സർക്കാർ നിദ്ദേശിച്ച പ്രതിരോധ ചികിത്സ (വാക്‌സിനേഷൻ) നൽകണം. അതിനു വേണ്ട എല്ലാ വാക്‌സിനുകളും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. വാക്‌സിനേഷൻ തുടങ്ങിയ ശേഷം മുടങ്ങിയിട്ടുള്ളവർ ആരോഗ്യ സ്ഥാപനത്തിലെത്തി വാക്‌സിനേഷൻ പുനരാരംഭിക്കണം.

date