Skip to main content

ആഗസ്റ്റ് 20-നകം മസ്റ്ററിങ് നടത്തണം

കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡ് കോഴിക്കോട് ഓഫീസിന് കീഴില്‍ വരുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍-ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി എന്നീ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 20 ന് അകം മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇതിനായി ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അക്ഷയ സെന്റര്‍ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

date