ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യൂമെന്റേഷന്‍ - മത്സരം സംഘടിപ്പിക്കുന്നു
ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകള്‍ വീഡിയോഡോക്യുമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, ഈ രംഗത്തെ മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്കിടയില്‍ ശുചിത്വമിഷന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഡോക്യൂമെന്ററികള്‍ക്ക് നിര്‍മ്മാണ ചെലവും (മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) അവാര്‍ഡും നല്‍കും. താല്‍പ്പര്യമുള്ളവര്‍ ഉടനടി ജില്ലാശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ക്ഷീരകര്‍ഷക പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്‌സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തപ്പെടുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ 2019 ആഗസ്റ്റ് 6 മുതല്‍ 13 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- Log in to post comments