മഴരുചിപ്പെരുമയുമായി കുടുംബശ്രീ
നാടന്‍ വിഭവങ്ങളുടെ രുചിവൈവിധ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍റെ മഴരുചിപ്പെരുമ കര്‍ക്കിടക ഫെസ്റ്റിന് കോട്ടയം കളക്ട്രേറ്റ് വളപ്പില്‍ തുടക്കം കുറിച്ചു. ഉണക്ക കപ്പയും മുതിരയും വേവിച്ചത്, ചേമ്പിന്‍ താള്‍ തോരന്‍, ചേനപ്പിണ്ടിയും ചെറുപയറും, കാച്ചിലും കൂര്‍ക്കയും കാന്താരിയും, ചെറുപയറും കരിപ്പെട്ടിയും തുടങ്ങി പതിവു വിഭവങ്ങളുടെ പട്ടികയിലില്ലാത്ത പലതിന്‍റെയും രുചിയറിയാന്‍ ഇവിടെ അവസരമുണ്ട്.
കര്‍ക്കിടക മാസത്തിലെ പ്രത്യേക ഔഷധക്കൂട്ടുകളായ കര്‍ക്കിടകകഞ്ഞി, ഞവരക്കഞ്ഞി, ഉലുവാക്കഞ്ഞി തുടങ്ങിയവയും അവില്‍, ഏത്തപ്പഴം, ഈന്തപ്പഴം, കുമ്പളങ്ങ, ഉണക്കലരി പായസങ്ങളും ലഭ്യമാണ്.
കളക്ട്രേറ്റ് വളപ്പിലെ പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന മഴരുചിപ്പെരുമ എ.ഡി.എം അലക്സ് ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍
സ്റ്റാള്‍ സന്ദര്‍ശിച്ചു. ഫെസ്റ്റ് നാളെ (ഓഗസ്റ്റ് മുന്ന്) സമാപിക്കും.
- Log in to post comments